NEWS UPDATE

6/recent/ticker-posts

സംയുക്ത സേനാ മേധാവി സഞ്ചരിച്ച കോപ്റ്റർ ഊട്ടിയിൽ തകർന്നു; 4 മരണം

കോയമ്പത്തൂർ:  ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 9 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. ബിപിൻ റാവത്ത് ഉൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരുക്കുണ്ടെന്നാണ് വിവരം.[www.malabarflash.com]


കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്ററാണ് തകർന്നത്. യാത്രക്കാരിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും ഉൾപ്പെടുന്നു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

Post a Comment

0 Comments