ചൊവ്വാഴ്ച വൈകീട്ടോടെ ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ അറുപതോളം വരുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി പ്രകോപനമൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചു.
പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തലേദിവസവും പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കൊടികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. പരാതി നല്‍കിയപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കുറ്റക്കാരെ പിടികൂടാമെന്നാണ് പോലിസ് അറിയിച്ചത്. അതിനിടയിലാണ് വൈകീട്ട് പരിപാടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ആര്‍എസ്എസ് ആക്രമണമുണ്ടാവുന്നത്.
ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കരമന, തിരുമല ഏരിയകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.
0 Comments