NEWS UPDATE

6/recent/ticker-posts

കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ചെങ്ങന്നൂർ: കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആലയിലാണ് ദാരുണ സംഭവം നടന്നത്. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി (24) യും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.[www.malabarflash.com]


കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്

അതിഥിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ടു മാസം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കൾ പറയുന്നു.

Post a Comment

0 Comments