Top News

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാസര്‍കോട് കലക്ടര്‍ കാപ്പ ചുമത്തി. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി എന്ന ഇ.കെ അബ്ദുസമദി(28)നെതിരെയാണ് കാപ്പ ചുമത്തിയത്.[www.malabarflash.com]

മയക്കു മരുന്ന് വില്‍പന, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ സംഭവങ്ങളില്‍ കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ സമദാനിക്കെതിരെ നിരവധി കേസുകളുണ്ട്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി കലക്ടര്‍ ഉത്തരവിറക്കിയത്. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് സമദാനി കഴിഞ്ഞ ആറു മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

മയക്കു മരുന്ന് കേസ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്ന മുഴുവന്‍ ക്രിമിനലുകള്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ കാപ്പ പ്രകാരം നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കാസര്‍കോട്  ഡി.വൈ.എസ്. പിബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Post a Comment

Previous Post Next Post