Top News

സിലിങ് തുളച്ചെത്തിയ വെടിയേറ്റ് മലയാളി യുവതി അമേരിക്കയിൽ കൊല്ലപ്പെട്ടു

തിരുവല്ല: നിരണം സ്വദേശിനിയായ 19 കാരി അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം ഇടപ്പളളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യു- ബിൻസി ദമ്പതികളുടെ മകൾ മറിയം സൂസൻ മാത്യു ആണ് മരിച്ചത്. അലബാമയിലെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം.[www.malabarflash.com]


മറിയത്തിന്‍റെ വീടിന് മുകൾ നിലയിൽ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്‍റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന മറിയത്തിന്‍റെ ശരീരത്തിൽ കയറുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

നാല് മാസം മുൻപാണ് സൂസൻ അമേരിക്കയിലെത്തിയത്. ഒന്നരമാസത്തിനിടെ മൂന്ന് മലയാളികളാണ് അമേരിക്കയിൽ വേടിയേറ്റ് മരിച്ചത്.

Post a Comment

Previous Post Next Post