ബെംഗളൂരു/ മുംബൈ: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സാംപിൾ തുടർപരിശോധനയ്ക്കയച്ചു. കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരിൽ ഒരാൾക്കു ഡെൽറ്റ വകഭേദമല്ല ബാധിച്ചതെന്നു കർണാടക അറിയിച്ചു.[www.malabarflash.com]
ഒമിക്രോൺ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ആയി ചർച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ മറുപടി നൽകി. സമ്പർക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 24നു ഡൽഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‍ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോൺ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

Post a Comment