Top News

കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡില്‍ നിന്നും ജീവനക്കാരന്‍ കോടികളുടെ ഡയമണ്ട് കടത്തി

കാസറകോട്: കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലും നിരവധി ഷോറൂമുകളുള്ള സുല്‍ത്താന്‍ ഗോള്‍ഡില്‍ നിന്നും ജീവനക്കാരന്‍ കോടികളുടെ ഡയമണ്ട് കടത്തിയതായി പരാതി. സംഭവത്തില്‍ ജ്വലറിയുടെ പവര്‍ ഓഫ് അറ്റോണി ചൊവ്വാഴ്ച കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.[www.malabarflash.com]


സുല്‍ത്താന്‍ ഗോള്‍ഡ് ഷോറൂമില്‍ ഡയമണ്ട് വിഭാഗം മാനജര്‍ മംഗ്‌ളുറു ബണ്ട് വാള്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഫാറൂഖിനെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്.

കോവിഡ് വ്യാപന സമയത്താണ് ഇത്രയും വലിയ വെട്ടിപ്പ് ജ്വലറിയില്‍ നടന്നതെന്നാണ് വിവരം. കോവിഡ് ആയതിനാല്‍ ഒന്നര വര്‍ഷത്തിലധികമായി സ്റ്റോകെടുപ്പ് നടന്നിരുന്നില്ല. ഇത് മറയാക്കി മാനജര്‍ ഡയമന്‍ഡ് അടിച്ചുമാറ്റിയെന്നാണ് പറയുന്നത്. ജ്വലറി അധികൃതര്‍ സ്റ്റോക്കെടുപ്പ് നടത്തിയപ്പോള്‍ മൂന്ന് കോടിയില്‍പരം രൂപയുടെ ഡയമന്‍ണ്ട് നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയത്.

ആറ് ദിവസമായി സ്റ്റോക്കെടുപ്പ് നടക്കുന്ന വിവരം അറിഞ്ഞതോടെ മംഗ്‌ളുറു ബി സി റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഫാറൂഖ് മുങ്ങിയതായാണ് വിവരം. ഫാറൂഖിനൊപ്പം മാതാപിതാക്കള്‍ അടക്കമുള്ള കുടുംബവും കമ്പനിയുടെ മംഗ്‌ളൂറിലെ ഫ്ളാറ്റിലാണ് താമസം. മകനെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മംഗ്‌ളുറു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഫാറൂഖിനെ കണ്ടെത്താനുള്ള ശ്രമം കാസര്‍കോട് പോലീസ് ആരംഭിച്ചു.
ഫാറൂഖ് നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടന്നിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് പോലീസ് വിശദമായ പരിശോധനയാണ് നടത്തിവരുന്നത്. സ്വര്‍ണാഭരണ ശൃംഖല ഉടമകളില്‍ നിന്നും ജനറല്‍ മാനജര്‍ ഉള്‍പെടെയുള്ള ജീവനക്കാരില്‍ നിന്നും പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post