NEWS UPDATE

6/recent/ticker-posts

തൃശൂരിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

തൃശൂർ: ചാവക്കാട് മണത്തലയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രന്റെ മകൻ ബിജുവാണ് (33) മരിച്ചത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.[www.malabarflash.com] 
 

ബൈക്കിലെത്തിയവർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് വീണ ബിജുവിനെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ദുബൈയിലായിരുന്ന ബിജു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെൻററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു. ദുബൈയിലേക്ക്​ തിരികെ പോകാനുള്ള തയാറെടുപ്പിലായിരുന്നു.

സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്തും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ. മാതാവ്: തങ്കമണി. ഭാര്യ: റിയ.

Post a Comment

0 Comments