NEWS UPDATE

6/recent/ticker-posts

ബേക്കലില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പെട്ട് കാണാതായി

ബേക്കല്‍: കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പെട്ട് കാണാതായി. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത മുര്‍ഷിദാബാദ് കത്തികപ്പാടത്തെ കബീറിന്റെ മകന്‍ ഷഫീജുല്‍ റഹ്‌മാനെ (28) യാണ് കാണാതായത്.[www.malabarflash.com]

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ബേക്കല്‍ കടപ്പുറത്താണ് സംഭവം. തേപ്പ് തൊഴിലാളിയായ ഷഫീജുല്‍ റഹ്‌മാനും 11 സുഹൃത്തുക്കളും കടലില്‍ കുളിച്ചുകൊണ്ടിരിക്കൊയാണ് ശക്തമായ തിരയില്‍പ്പെട്ട് ഷഫീജുല്‍ റഹ്‌മാനെ കാണാതായത്.

കൂടെയുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരമറിച്ചു. സംഭവമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും തിരച്ചില്‍ നടത്തുന്നുണ്ട്.

Post a Comment

0 Comments