NEWS UPDATE

6/recent/ticker-posts

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ: യുവതി അറസ്​റ്റിൽ

തൃശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പോലീസ് അറസ്​റ്റ്​ ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ ഭാര്യ നയന (30) ആണ് പിടിയിലായത്.[www.malabarflash.com]


ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കാനും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം ഭർത്താവിനെതിരെ കുറ്റം ചുമത്താനും കൈയും കാലും വെട്ടാനും ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.

സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ പ്രമോദ് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ക്വട്ടേഷൻ നൽകുന്ന ശബ്​ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്​റ്റ്​ ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ല കേസാണ് ചുമത്തിയതെന്നും സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി. ബൈജു അറിയിച്ചു.

Post a Comment

0 Comments