NEWS UPDATE

6/recent/ticker-posts

സഹോദരിയുമായി പിടിവലിക്കിടെ മൊബൈൽ വീണ് പൊട്ടി; പതിനാറുകാരൻ ജീവനൊടുക്കി

പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടിയതോടെ മനോവിഷമത്തിലായ പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം(16) ആണ് ആത്മഹത്യ ചെയ്തത്.[www.malabarflash.com]


സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടുകയായിരുന്നു. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ദേശ്യപ്പെടുമെന്ന ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊന്നാനി എംഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് നിഷാം. ഈ അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊന്നാനി തേക്കെപുറം പള്ളിയിൽ ഖബറടക്കി.

Post a Comment

0 Comments