തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.
വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു, അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും.
ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ അംഗത്തിന്റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011 ലെ ചടയമംഗലം നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച ഷാഹിദാ കമാല്‍ ബി കോം ആണ് തന്റെ വിദ്യാഭ്യാസ യോഗ്യതയായി രണ്ടിടത്ത് നല്‍കിയ സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നത്.
പരാതിയുയര്‍ന്നപ്പോള്‍ താന്‍ ബികോം പാസായിട്ടില്ലെന്നും കോഴ്‌സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും ഷാഹിദ അവകാശപ്പെട്ടിരുന്നു.

0 Comments