ഇന്ദോർ: വീട്ടിൽ നിന്ന് 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി ഭർത്താവിൻ്റെ പരാതി. മധ്യപ്രദേശ് ഇന്ദോറിലെ ഖജ്റാന പ്രദേശത്തെ കോടീശ്വരനാണ് ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഈ മാസം 13 മുതൽ ഭാര്യയെ കാണുന്നില്ലെന്നാണ് പരാതിയിലുള്ളത്.[www.malabarflash.com]
ഇമ്രാൻ (32) എന്ന ഓട്ടോഡ്രൈവർക്കൊപ്പം ഭാര്യ ഒളിച്ചോടിയതാണെന്നും അലമാരയിലിരുന്ന 47 ലക്ഷം രൂപ എടുത്താണ് പോയതെന്നും പരാതിയിലുണ്ട്.
ഭാര്യയേക്കാൾ 13 വയസ് കുറവുള്ള ഇമ്രാൻ ആണ് ദിവസവും വീട്ടിൽ കൊണ്ട് വിട്ടിരുന്നതെന്ന് ഭർത്താവ് പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് 33 ലക്ഷം രൂപ കണ്ടെടുത്തു.
മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ഇവർക്കായി ഖന്ദ്വ, ജവറ, ഉജ്ജയ്ൻ, റത്ലം എന്നിവിടങ്ങളിൽ തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.

Post a Comment