അടിമാലി: പതിനേഴുകാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ വരനും മാതാപിതാക്കളും ക്ഷേത്ര പൂജാരിയുമടക്കം അഞ്ചു പേർ അറസ്റ്റിൽ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]
ഈ മാസം ഒമ്പതിനാണ് ദേവികുളം സ്വദേശിയായ പെൺകുട്ടിയും ബൈസൺവാലി സ്വദേശിയായ യുവാവും തമ്മിലെ വിവാഹം ബൈസൺവാലി ശ്രീ മാരിയമ്മൻ കോവിൽ മണ്ഡപത്തിൽ നടത്തിയത്.
ഇതുസംബന്ധിച്ച് ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം ദേവികുളം പോലീസ് സ്റ്റേഷനിലും രാജാക്കാട് പോലീസിനും കൈമാറി. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

Post a Comment