NEWS UPDATE

6/recent/ticker-posts

14 കാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപികയ്ക്ക് എതിരെ ബലാല്‍സംഗ കുറ്റം

കാലിഫോര്‍ണിയ: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയ്ക്ക് എതിരെ ബലാല്‍സംഗകുറ്റം ചുമത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള റീഡ്‌ലേ മൗണ്ടന്‍ വ്യൂ സ്‌കൂളിലാണ് സംഭവം. ഇവിടത്തെ അധ്യാപികയായ ക്രിസ്റ്റല്‍ ജാക്‌സണിന് എതിരായാണ് ബലാല്‍സംഗ കുറ്റം ചുമത്തിയത്.[www.malabarflash.com]


14 കാരനായ വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് അധ്യാപികയ്ക്ക് എതിരായുള്ള കേസ്. സ്‌കൂളില്‍നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായതെന്ന് ഫ്രെസ്‌നോ കൗണ്ടി പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

39 കാരിയായ അധ്യാപിക 14 കാരനായ വിദ്യാര്‍ത്ഥിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായി പോലീസ് പറഞ്ഞു. ഇവിടെയുള്ള ഡണ്‍ലാപ് ലീഡര്‍ഷിപ്പ് അക്കാദമിയില്‍ വെച്ച് ഇവര്‍ നിരന്തരം കണ്ടുമുട്ടി. ഇതിനിടെയാണ് അധ്യാപിക ലൈംഗിക താല്‍പ്പര്യത്തോടെ ഇടപെട്ടത്. വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് ഇവര്‍ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

ഇവര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തിയതായി അറസ്റ്റ് രേഖകള്‍ വ്യക്തമാക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്കെതിരെ നിരന്തര ലൈംഗിക പീഡനം നടത്തി, കുട്ടിയോട് മോശമായി പെരുമാറി, കുട്ടിയെ ലൈംഗി ബന്ധത്തിന് പ്രേരിപ്പിച്ചു, കുറ്റകരമായ ലക്ഷ്യങ്ങളോടെ കുട്ടിയെ കണ്ടുമുട്ടി എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ജാമ്യമില്ലാ വ്യവസ്ഥകളായതിനാല്‍ ഇവര്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ സമാനമായ പരാതികള്‍ ഉണ്ടെങ്കില്‍, പോലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അതിനിടെ, സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കുട്ടികളുടെ സുരക്ഷ ഏറ്റുവം പ്രധാനമായി കണക്കാക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത അവസ്ഥ ഉണ്ടാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Post a Comment

0 Comments