Top News

മോഷണ മുതലുമായി പോകുന്നതിനിടെ വാഹനാപകടം; യുവാവ് മരിച്ചു

കുവൈത്ത് സിറ്റി: നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീറിലായിരുന്നു സംഭവം.[www.malabarflash.com]

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ പോലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. എന്നാല്‍ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പാസഞ്ചര്‍ സീറ്റില്‍, കടകളിലും മറ്റും ഉപയോഗിക്കുന്ന ഒരു ക്യാഷ്യര്‍ മെഷീന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് മോഷ്‍ടിച്ചതാണിതെന്ന് കണ്ടെത്തുകയായിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Post a Comment

Previous Post Next Post