കുവൈത്ത് സിറ്റി: മന്ത്രിസഭ അനുമതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സർവിസിന് വ്യോമയാന വകുപ്പ് അനുമതി നൽകി.[www.malabarflash.com]
നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്‍റെ സർക്കുലർ ഇറങ്ങാത്തതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല.
കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് അനുമതി. വാക്സിൻ സ്വീകരിച്ചിരിക്കണം, 72 മണിക്കൂർ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുക.
കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് അനുമതി. വാക്സിൻ സ്വീകരിച്ചിരിക്കണം, 72 മണിക്കൂർ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുക.
ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദിഷ്ട ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്ത് ഗ്രീൻ സിഗ്നൽ സ്വന്തമാക്കുക, ഹോം ക്വാറൻറീൻ അനുഷ്ഠിക്കുക തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ.
Post a Comment