Top News

സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ വെട്ടിമാറ്റാനുള്ള തീരുമാനം ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമം: എസ്.എസ്.എഫ്

കോഴിക്കോട്: മലബാർ സമര നായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉൾപ്പടെയുള്ള 387 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കാനുള്ള നടപടി കേന്ദ്ര സർക്കാറിന്റെ ചരിത്ര വിരുദ്ധതയും, വർഗീയതയുമാണ് വെളിവാക്കുന്നതെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ അഭിപ്രായപ്പെട്ടു.[www.malabarflash.com]

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.എച്ച്.ആർ പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ സമിതി രക്തസാക്ഷി പട്ടികയിൽ നിന്ന് 387 പേരെ വെട്ടിയത് ചരിത്രത്തിലിടം നേടിയ സമരധ്യായങ്ങളെ പുതിയ തലമുറയുടെ അറിവിൽ നിന്ന് തമസ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 

1921 ലെ മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തന ലക്ഷ്യം വെച്ചുള്ള തായിരുന്നുവെന്നുമുള്ള സമിതിയുടെ കണ്ടെത്തൽ അവാസ്തവവും, ചരിത്ര വസ്തുതകളുടെ തെറ്റായ വ്യാഖ്യാനവുമാണ്. ചരിത്രത്തെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ചരിത്രബോധമുള്ള സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജാബിര്‍ സഖാഫി പാലക്കാട്,സി.ആര്‍.കെ മുഹമ്മദ്,ആശിഖ് തങ്ങള്‍ കൊല്ലം,എം നിയാസ്,ഹാമിദലി സഖാഫി കോഴിക്കോട്,എം ജുബൈര്‍,കെ.ബി ബഷീര്‍ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post