Top News

സൗദിയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

റിയാദ്: സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വാഹനാപകടം. ജിദ്ദ - മക്ക എക്സ്പ്രസ് വേയില്‍ പെട്രോള്‍ ടാങ്കറിനു തീപിടിച്ച് അപ്പോള്‍ റോഡില്‍ ഉണ്ടായിരുന്ന മറ്റു വാഹനങ്ങളും കത്തിനശിക്കുകയായിരുന്നു.[www.malabarflash.com]

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

തീപിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വാഹനാപകടം നടന്നതിന് പിറകില്‍ ഉണ്ടായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. കത്തിനശിച്ച വാഹനങ്ങള്‍ നീക്കം ചെയ്ത് റോഡ് സുരക്ഷ വിഭാഗം ഗതാഗതം സാധാരണ നിലയിലാക്കി.

Post a Comment

Previous Post Next Post