NEWS UPDATE

6/recent/ticker-posts

ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

കുമ്പള: പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബായിക്കട്ടയിലെ മൂസക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനും പൈവളിഗെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ മുസബ്ബില്‍ (19) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച്ച രാവിലെ 11 മണിയോടെ പൈവളിഗെ ബായിക്കട്ടയില്‍ വെച്ചാണ് അപകടം. മുസബ്ബില്‍ സഞ്ചരിച്ച ബൈക്കും അമിത വേഗതയില്‍ വന്ന ഓമ്‌നിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മുസബ്ബില്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 

Post a Comment

0 Comments