NEWS UPDATE

6/recent/ticker-posts

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ മയിൽ വന്നിടിച്ചു; ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് പരുക്ക്

തൃശൂർ: റോഡിനു കുറുകെ താഴ്ന്നുപറന്ന മയിൽ ദേഹത്ത് ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽനിന്നു തെന്നിമാറിയ ബൈക്ക് എതിർദിശയിൽ വന്ന സ്കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരുക്കേറ്റു. അപകടത്തിൽ ചത്ത മയിലിനെ വനംവകുപ്പ് റോഡിൽനിന്നു നീക്കി.[www.malabarflash.com]


പുന്നയൂർക്കുളം പരൂർ പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെ (26) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികനായ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷിനാണ് (37) പരുക്കേറ്റത്. രാവിലെ അയ്യന്തോൾ പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിലെ ബവ്റിജസ് ഔട്ട്‌ലെറ്റിനു മുൻപിലായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബൈക്ക് 10 മീറ്ററോളം എതിർദിശയിലേക്കു നിരങ്ങിനീങ്ങിയാണ് ധനേഷിന്റെ സ്കൂട്ടറിൽ ഇടിച്ചത്. 4 മാസം മുൻപായിരുന്നു പ്രമോഷിന്റെയും വീണയുടെയും വിവാഹം. തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രമോഷ്.

Post a Comment

0 Comments