NEWS UPDATE

6/recent/ticker-posts

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി എൻജിനീയർ കർണാടകയിൽ മുങ്ങി മരിച്ചു

ബംഗളൂരു: വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയ മലയാളി യുവാവ് മുങ്ങി മരിച്ചു. ബംഗളൂരു ഡോംലൂരിലെ അക്കൂർഡ് സോഫ്റ്റ് വേയേഴ്സ് ആൻഡ് സിസ്റ്റംസിലെ സോഫ്ട് വെയർ എൻജിനീയറായ കോട്ടയം ദേവലോകം ചെന്നിട്ടായിൽ വീട്ടിൽ വിശാൽ വർഗീസ് ജോർജ് (24) ആണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ മലവള്ളി ഗണലു വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു വിശാലും സുഹൃത്തുക്കളും. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. 

ഹലഗുരു പോലീസെത്തി തുടർ നടപടി സ്വീകരിച്ചു. മൃതദേഹം മലവള്ളി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

Post a Comment

0 Comments