NEWS UPDATE

6/recent/ticker-posts

കോവിഡ്: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം. അടിയന്തര സാഹചര്യത്തിൽ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികൾ തിരിച്ചു വരികയോ ചെയ്യരുത്.[www.malabarflash.com] 

രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് അടിയന്തര ഘട്ടത്തിൽ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറൻ്റൈൻ നിർബന്ധമാണ്.

ഒറ്റഡോസ് വാക്സീൻ എടുത്തവർക്കും അല്ലാത്തവർക്കും നിർബന്ധിത ഹൌസ്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണം. 

നേരത്തെയും ഇത്തരം ചില നിയന്ത്രണങ്ങൾ ലക്ഷദ്വീപ് ഭരണകൂടം കൊണ്ടു വന്നിരുന്നു. ഇപ്പോൾ വീണ്ടും കർശനമായി നിർദേശങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ കോവിഡിൻ്റെ അതിവ്യാപനം കണ്ട ലക്ഷദ്വീപിൽ നിലവിൽ 46 കോവിഡ് രോ​ഗികൾ മാത്രമേയുള്ളൂവെന്നാണ് ലക്ഷദ്വീപ് കളക്ട‍ർ അറിയിക്കുന്നത്.

Post a Comment

0 Comments