NEWS UPDATE

6/recent/ticker-posts

ലൈംഗികച്ചുവയോടെ സംസാരിച്ചു' എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ നവാസിനെതിരെ വനിതാ കമീഷനിൽ ഹരിതയുടെ പരാതി

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് സംഘടനയുടെ വനിതാ വിഭാഗമായ ഹരിത വനിതാ കമീഷനില്‍ പരാതി നൽകി.[www.malabarflash.com]

ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് പ്രസിഡന്‍റ് പി.കെ നവാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ നേതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച പരാതി നേരത്തേ മുസ്‍ലിം ലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നു. മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി നേതൃത്വം പരിഗണിച്ചിരുന്നില്ലെന്നും തുടർന്നാണ് വനിതാ കമീഷനെ സമീപിച്ചതെന്നുമാണ് സൂചന.

ജൂൺ 22ന് നടന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം നടന്നത്. യോഗത്തിനിടെ എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യുടെ അഭിപ്രായം പങ്കുവെക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് സംസ്ഥാന പ്രസിഡന്‍റ് പ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു. പി.കെ നവാസ് അശ്ലീലച്ചുവ കലര്‍ന്ന തരത്തില്‍ സംസാരിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്തുവെന്ന് ഹരിതാ ഭാരവാഹികള്‍ പറയുന്നു.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുല്‍ വഹാബ് ഫോണ്‍ വിളിക്കുമ്പോഴും ഇത്തരത്തില്‍ അസഭ്യ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു.

Post a Comment

0 Comments