NEWS UPDATE

6/recent/ticker-posts

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടിക: വാരിയന്‍കുന്നത്തിനേയും ആലി മുസ്‍ലിയാരേയും ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍(ഐ സി എച്ച് ആര്‍)ച്ചിന്റെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാറിന്റെ ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനികളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പ്പെടയുള്ളവരെ നീക്കാന്‍ ശ്രമം. ഇവർ ഉൾപ്പെടെ 387 രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് പുറത്താക്കാനാണ് ശ്രമമെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]


പാനല്‍ നിര്‍ദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിച്ച് പുതിയ നിഘണ്ടു ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് ഐ സി എച്ച് ആര്‍ ഡയറക്ടര്‍ ജീ ഉപാധ്യായയെ ഉദ്ദരിച്ച് ഹിന്ദു റിപ്പോര്‍ട്ടിലുള്ളത്. 1921ല്‍ നടന്ന മലബാര്‍ പോരാട്ടങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ലെന്നും മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമായിരുന്നുവെന്നും വകമാറ്റിയാണ് പുതിയ നീക്കം.

സമരക്കാരുടെ മുദ്രാവക്യം ബ്രീട്ടിഷ് വിരുദ്ധമല്ലെന്നും ദേശീയതക്ക് ചേര്‍ന്നതല്ലെന്നും സമിതി വിലയിരുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐ സി എച്ച് ആര്‍ മലബാര്‍ പോരാട്ടങ്ങളെ കാണുന്നത്. സമരം വിജയിച്ചിരുന്നുവെങ്കില്‍ അവിടെ ഖിലാഫത്ത് ഭരണം വരുകയും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നെന്നും പാനല്‍ അഭിപ്രായപ്പെട്ടതായാണ് വിവരം.

ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ഇവര്‍ ആരോപിക്കുന്നു. നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ്‌ലിംകളെ പോലും അവര്‍ വിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചതെന്നും ഐ സി എച്ച് ആര്‍ പാനല്‍ പറയുന്നു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ സംഘ്പരിവാര്‍ നീക്കം നടക്കന്നുണ്ട്. ഇതിന് സഹായകരമാകുന്ന റിപ്പോര്‍ട്ടുകളാണ് ചരിത്രത്തെ വളച്ചൊടിച്ച് ഇപ്പോള്‍ ഐ സി എച്ച് ആര്‍ പാനല്‍ വിലയിരുത്തിയിരിക്കുന്നത്.

Post a Comment

0 Comments