Top News

15 പവൻ സ്വർണ്ണം കാണാതായി; അന്വേഷണം തുടങ്ങിയതോടെ സ്വർണ്ണം നാടകീയമായി തിരികെയെത്തി

എടപ്പാൾ: പ്രസവാനന്തരം ഊരിവെച്ച യുവതിയുടെ 15 പവൻ സ്വർണ്ണം കാണാതായ സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം നാടകീയ വഴിത്തിരിവ്. സ്വർണ്ണം കാണാതായ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ മണൽ കൂനയിൽ നിന്ന് സ്വർണ്ണം കണ്ടെത്തി.[www.malabarflash.com]


കഴിഞ്ഞ ആഴ്ചയിലാണ് ചങ്ങരംകുളം സ്റ്റേഷൻ പരിതിയിൽ യുവതിയുടെ പ്രസവത്തിനായി അലമാരയിൽ ഊരിവെച്ച 15 പവനോളം സ്വർണ്ണം പ്രസവ ശുശ്രൂഷകൾക്ക് ശേഷം കാണാനില്ലെന്ന പരാതി ചങ്ങരംകുളം പോലീസിന് ലഭിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി.

പ്രസവത്തിന് സഹായത്തിന് നിന്ന സ്ത്രീകൾ അടക്കമുള്ള സംശയം തോന്നിയ പലരിലേക്കുമായി പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണം നീണ്ടതോടെയാണ് നാടകീയമായി സ്വർണ്ണം തിരിച്ചെത്തിയത്. വീടിന് സമീപത്ത് മണൽ കൂനയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

ഏറെ നാൾ വീട്ടുകാരെ വട്ടം കറക്കുകയും ആശങ്കയിലാക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.

Post a Comment

Previous Post Next Post