NEWS UPDATE

6/recent/ticker-posts

ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും അവഹേളിച്ചു; രാജ് മോഹൻ ഉണ്ണിത്താനെതിരെ കെപിസിസിക്ക് പരാതി

കാസറകോട്: രാജ് മോഹൻ ഉണ്ണിത്താനെതിരെ കെപിസിസിക്ക് പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും ഉണ്ണിത്താൻ അവഹേളിച്ചുവെന്നാണ് പരാതി.[www.malabarflash.com]

മുതിർന്ന നേതാക്കൻമാർ വേറെ പാർട്ടി ഉണ്ടാക്കട്ടെ എന്ന ഉണ്ണിത്താന്റെ പരാമർശം പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാന്റ് നിലപാട് നിലനിൽക്കുമ്പോഴാണ് ഉണ്ണിത്താന്റെ പരാമർശം എന്നും പരാതിയിൽ ഉണ്ട്.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും "പുതിയ പാർട്ടി ഉണ്ടാക്കട്ടെ"എന്ന തരത്തിലുള്ള പ്രതികരണം നിലവിലുള്ള സാഹചര്യത്തിൽ പാർട്ടിയെ ദുർബലപ്പെടുത്തുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. അഖിലേന്ത്യ നേതൃത്വവും സംസ്ഥാന കോൺഗ്രസ് നേതൃത്വവും പരസ്യ പ്രതികരണം വിലക്കിയ സാഹചര്യത്തിൽ വന്ന ഉണ്ണിത്താന്റെ പ്രസ്താവനയെ നേതൃത്വം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പരാതിയിൽ പറയുന്നു.

ഹക്കീം കുന്നിൽ ( ഡിസിസി പ്രസിഡന്റ്), കെ പി കുഞ്ഞിക്കണ്ണൻ എക്സ് എം എൽ എ (മുൻ ഡിസിസി പ്രസിഡന്റ്‌), എ ഗോവിന്ദൻ നായർ (യുഡിഎഫ് കൺവീനർ), കെ.നീലകണ്ഠൻ (കെപിസിസി സെക്രട്ടറി), അഡ്വ.ബി. സുബ്ബയ്യ റായ് (കെപിസിസി സെക്രട്ടറി) എന്നിവരുൾപ്പെടുന്ന നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്.

Post a Comment

0 Comments