NEWS UPDATE

6/recent/ticker-posts

45 വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി; സ്വന്തം വീട്ടിലെത്തും മുമ്പ് മരണം

തിരുവല്ല: 45 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം മരണത്തിന് കീഴടങ്ങി തിരുവല്ല സ്വദേശി. തിരുവല്ല കാവുങ്കൽ പുത്തൻ വീട്ടിൽ ഗീവർഗീസ് മത്തായി എന്ന കൊച്ചുകുഞ്ഞാണ് മരിച്ചത്. നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്പാണ് ഗീവർഗീസ് മരണത്തിന് കീഴടങ്ങിയത്.[www.malabarflash.com]


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയ ഗീവർഗീസിന് അവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പരുമലയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായിൽ പ്രവർത്തിച്ചിരുന്നത്. 

ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷിജോ (സിഗ്ന ഇൻഷുറൻസ്, ദുബായ്), ഷീന (ഷാർജ സർക്കാർ സർവീസ്).

Post a Comment

0 Comments