NEWS UPDATE

6/recent/ticker-posts

വിവോ വൈ12ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

വിവോ വൈ12ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് തുടങ്ങിയ മികച്ച സവിശേഷതകള്‍ ഉണ്ട്. വിവോ വൈ12ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഒറ്റ വേരിയന്റില്‍ മാത്രമേ ലഭ്യമാവുകയുള്ളു.[www.malabarflash.com]

3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ മോഡലിന് 10,990 രൂപയാണ് വില. ഈ ഡിവൈസ് രണ്ട് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ഗ്ലേസിയര്‍ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങള്‍.

വിവോ വൈ12ജി സ്മാര്‍ട്ട്‌ഫോണില്‍ 6.51 ഇഞ്ച് ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയുടെ മുകളില്‍ മധ്യഭാഗത്തായി സെല്‍ഫി ക്യാമറ സ്ഥാപിക്കാന്‍ ഒരു ടിയര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചും നല്‍കിയിട്ടുണ്ട്. 

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും വിവോ നല്‍കിയിട്ടുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയും.

രണ്ട് പിന്‍ക്യാമറകളാണ് വിവോ വൈ12ജി സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 13 എംപി പ്രൈമറി ലെന്‍സും 2 എംപി ഡെപ്ത് സെന്‍സറുമാണ് ഈ ക്യാമറകള്‍. ഈ ഡ്യുവല്‍ ക്യാമറ സെറ്റപ്പിനൊപ്പം എല്‍ഇഡി ഫ്‌ലാഷും നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി സെല്‍ഫി സെന്‍സറാണ് നല്‍കിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 10W സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിങ് സപ്പോര്‍ട്ടാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഡിവൈസില്‍ കൂടുതല്‍ സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. 

സ്മാര്‍ട്ട്ഫോണ്‍ ഫെയ്സ് അണ്‍ലോക്ക് സപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഫണ്‍ടച്ച് ഒഎസിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് കണക്ടിവിറ്റി ഓപ്ഷനുകള്‍ എല്ലാം ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments