NEWS UPDATE

6/recent/ticker-posts

മരണവീട്ടില്‍ നിന്ന്​ ജനറേറ്റര്‍ മോഷ്​ടിച്ച മൂ​ന്നു യു​വാ​ക്ക​ൾ പിടിയിൽ

കോട്ടയം: മ​ര​ണ​വീ​ട്ടി​ല്‍നി​ന്ന്​ ജ​ന​റേ​റ്റ​ര്‍ മോ​ഷ്​​ടി​ച്ച കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. മോ​നി​പ്പ​ള്ളി ത​ച്ചാ​റ​ക്കു​ഴി​യി​ല്‍ ജ​യിം​സ് ബേ​ബി (26), മാ​ഞ്ഞൂ​ര്‍ മേ​മ്മു​റി ക​ള​പ്പു​ര​ത​ട്ടേ​ല്‍ ചാ​ക്കോ​ജോ​സ് (20), പാ​മ്പാ​ടി കൂ​രോ​പ്പ​ട കു​ന്നും​പു​റ​ത്ത് നോ​ബി കെ. ​പൈ​ലോ (38) എ​ന്നി​വ​രെ​യാ​ണ്​ ക​ടു​ത്തു​രു​ത്തി പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.[www.malabarflash.com]


മേ​മ്മു​റി അ​പ്പോ​ഴി​പ​റ​മ്പി​ല്‍ എ.​പി. ജോ​സ​ഫിന്റെ (അ​പ്പ​ച്ച​ന്‍--75) വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച ജോ​സ​ഫിന്റെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു. വീ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച ജ​ന​റേ​റ്റ​ർ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി.

മോ​നി​പ്പ​ള്ളി​യി​ല്‍നി​ന്ന്​ ഓ​ട്ടോ വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നാ​ണ്​ കൊ​ണ്ടു​പോ​യ​ത്. കോ​ട്ട​യ​ത്ത്​ എ​ത്തി ഓ​​ട്ടോ മ​ട​ക്കി​യ​യ​ച്ചു. ഇ​തി​നി​ടെ സം​ശ​യം തോന്നിയ ഓ​​ട്ടോ ഡ്രൈ​വ​ർ മ​ര​ണ​വീ​ട്ടി​ലെ​ത്തി ജ​ന​റേ​റ്റ​ര്‍ കൊ​ണ്ടു​പോ​യ കാ​ര്യം പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ്​ മോ​ഷ​ണം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍ന്ന് ഓ​​ട്ടോ ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ എ​സ്‌.​ഐ വി​ബി​ന്‍ ച​ന്ദ്രന്റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​ക്ക​ളെ ജ​ന​റേ​റ്റ​ര്‍ സ​ഹി​തം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Post a Comment

0 Comments