NEWS UPDATE

6/recent/ticker-posts

കര്‍ണാടക മുഡിപ്പുവില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഉപ്പള സ്വദേശി ബസ് കയറി മരിച്ചു

ഉപ്പള: ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. കാസര്‍കോട് ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫിന്‍റെ മകൻ ജൗഹർ ആണ് മരിച്ചത്. കര്‍ണാടക മുഡിപ്പുവില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.[www.malabarflash.com]

ആക്ടീവ സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്ത് ബസ് കയറിയാണ് മരണം സംഭവിച്ചത്. ഉപ്പളയിൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്. 

Post a Comment

0 Comments