NEWS UPDATE

6/recent/ticker-posts

‘ത്യാഗത്തിന്റെ സന്ദേശമാണ് ബലി പെരുന്നാള്‍’; ആള്‍ക്കൂട്ടമൊഴിവാക്കി ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

ബലി പെരുന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാനുള്ള പ്രചോദനമായി ബലി പെരുന്നാള്‍ മാറട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ ആശംസ.[www.malabarflash.com]

സാമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ത്യാഗത്തിൻ്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ ഈ നാളുകളിൽ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവർക്കും നാടിനും വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകുന്ന സുമനസ്സുകളാണ്. 

സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാൾ ആഘോഷം. കോവിഡ് മഹാമാരി കൂടുതൽ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം. എല്ലാവർക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ.

Post a Comment

0 Comments