NEWS UPDATE

6/recent/ticker-posts

ആ ഭാഗ്യശാലിയെ കണ്ടെത്തി; വിഷു ബംബറിന്റെ 10 കോടി ലഭിച്ചത് വടകരയിലെ നിര്‍മാണ തൊഴിലാളിക്ക്

വടകര: വിഷുബംബറിന്റെ ഒന്നാം സമ്മാനമായ 10 കോടി കിട്ടിയ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. തിരുവള്ളൂര്‍ തറോമുക്കിലെ നിര്‍മാണതൊഴിലാളി പി.പി. ഷിജു (39) ആണ് ആ ഭാഗ്യവാന്‍. വടകരയിലെ ബി.കെ ഏജന്‍സീസ് വിറ്റ എല്‍.ബി 430240 എന്ന നമ്പറുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്.[www.malabarflash.com]

22-ന് നറുക്കെടുത്ത വിഷുബംബറിന്റെ ഒന്നാം സമ്മാനം തിരുവള്ളൂരിലാണെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഷിജു ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചത്. ചൊവ്വാഴ്ച വിവരം പുറത്താവുകയുംചെയ്തു.

സ്ഥിരമായി ലോട്ടറിടിക്കറ്റ് എടുക്കുന്നയാളാണ് ഷിജു. ആദ്യമായാണ് വലിയൊരു സംഖ്യ സമ്മാനമായി കിട്ടുന്നത്.

Post a Comment

0 Comments