Top News

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനകത്ത് കുഴിച്ചിട്ട യുവതി പിടിയില്‍

മുംബൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവതി. വെസ്റ്റേൺ സബർബ് ഡഹിസറിലാണ്  സംഭവം. ഇരുപത്തിയെട്ടുകാരിയായ റഷീദ ഷെയ്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകൻ അമിത് മിശ്രയ്ക്കായി തിരച്ചിൽ നടത്തുകയാണ്.[www.malabarflash.com]

12 ദിവസം മുൻപാണ് സംഭവം. റഷീദ ഷെയ്കിന്റെ ഭർത്താവ് റയീസ് ഷെയ്കിനെയാണ് കൊലപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത മകളുടെ മുൻപിൽവച്ചാണ് റയീസിനെ പ്രതികൾ കഴുത്തറുത്തു കൊന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മുറിയിൽ മൃതദേഹം കുഴിച്ചിട്ടശേഷം ഇവർ സ്ഥലം വിടുകയായിരുന്നു.

തുണിക്കടയിലെ ജീവനക്കാരനായ റയീസിനെ കാണാനില്ലെന്നറിയിച്ച് അയൽവാസിയാണ് പോലീസിൽ പരാതി നൽകിയത്. റയീസിന്റെ സഹോദരൻ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പോലീസിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. 

Post a Comment

Previous Post Next Post