NEWS UPDATE

6/recent/ticker-posts

അടിമുടി മാറ്റത്തോടെ പുതിയ 'വിൻഡോസ്​ വേർഷൻ' എത്തുന്നു; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ട്​ മൈക്രോസോഫ്​റ്റ്​

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് വലിയ മാറ്റങ്ങളോടെ ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ്​ ഉപയോക്​താക്കൾ. മൈക്രോസോഫ്റ്റിന്‍റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു പുത്തൻ പതിപ്പ് സംബന്ധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ പ്രഖ്യാപനം. [www.malabarflash.com] 

വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഇതുവരെ അപ്​ഡേറ്റ്​ 'ഉടൻ' എന്ന്​ മാത്രം പറഞ്ഞിരുന്ന കമ്പനി ഒടുവിൽ പുതിയ വേർഷന്റെ ലോഞ്ച്​ ഡേറ്റ്​ കൂടി പുറത്തുവിട്ടിരിക്കുകയാണ്​. ജൂൺ 24നായിരിക്കും വിൻഡോസിന്റെ പുതിയ വകഭേദം അടിമുടി മാറ്റത്തോടെ യൂസർമാർക്ക്​ വേണ്ടി അവതരിപ്പിക്കുക. 

വിൻഡോസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു ടീസർ വിഡിയോ അടക്കമാണ്​ പുതിയ (21H2) അപ്​ഡേറ്റിന്റെ റിലീസ്​ ദിവസം പങ്കുവെച്ചത്​. ജൂൺ 24ആം തീയതി അമേരിക്കൻ സമയം 11 AM-നാണ്​ മൈക്രോസോഫ്​റ്റ്​ അവരുടെ വെർച്വൽ ഇവൻറ്​ സംഘടിപ്പിക്കുക. അത്​ ഇന്ത്യക്കാർക്ക്​ രാത്രി 8:30ന്​ മൈക്രോസോഫ്​റ്റ് വെബ്​സൈറ്റിലൂടെ തത്സമയം കാണാം.

2015ൽ വിൻഡോസ്​ 10ലൂടെ ആയിരുന്നു മൈക്രോസോഫ്​റ്റ്​ ഡിസൈനിൽ ഇതിന്​ മുമ്പ്​ ഏറെ മാറ്റങ്ങൾ കൊണ്ടുവന്നത്​. വിൻഡോസ്​ 11ലും അത്തരമൊരു രൂപമാറ്റം പ്രതീക്ഷിക്കാമെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. പുതിയ ഡിസൈനിലുള്ള ആക്ഷൻ സെൻററും മൈക്രോസോഫ്​റ്റ്​ സ്​റ്റോറും, യൂസർ ഇൻർഫേസിലെ പ്രധാന മാറ്റമായി വിൻഡോകൾക്കും മറ്റും റൗണ്ടഡ്​ കോർണറുകൾ, വിവിധ നിറത്തിലുള്ള ഐക്കണുകളുമായി പുതിയ ഫയൽ എക്​സ്​പ്ലോറർ, തുടങ്ങിയവ പ്രതീക്ഷിക്കാം.

Post a Comment

0 Comments