NEWS UPDATE

6/recent/ticker-posts

ക്ലബ്​ഹൗസിലും വ്യാജന്മാരുടെ വിളയാട്ടം; തന്റെ പേരിലുള്ള അക്കൗണ്ടുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ

വോയിസ്​ ഒൺലി സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ക്ലബ്​ഹൗസാണ്​ ഇപ്പോൾ കേരളത്തിൽ തരംഗം. വീഡിയോ, ഇമേജ്, ടെക്സ്റ്റ് തുടങ്ങിയവയുടെ പിന്തുണയേതുമില്ലാതെ, ആളുകൾക്ക്​ തത്സമയം ക്ലബ്​ഹൗസിലൂടെ പരസ്പരം സംസാരിക്കാം.[www.malabarflash.com] 

നമുക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, സൊറ പറഞ്ഞിരിക്കാനും ക്ലബ്ബുകൾ രൂപീകരിച്ച്​ അവയിലൂടെ ഒരു കമ്യൂണിറ്റിയെ ഉണ്ടാക്കിയെടുക്കാനുമൊക്കെ ക്ലബ്​ഹൗസ്​ ആപ്പ്​ ഉപയോഗിക്കാം.

ആപ്പിന്​ ലഭിച്ച വലിയ സ്വീകാര്യതക്ക്​ പിന്നാലെ ഫേസ്​ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും ട്വിറ്ററിനെയും അലട്ടിയിരുന്ന ഒരു പ്രശ്​നം ക്ലബ്​ഹൗസിനെയും ബാധിച്ചിരിക്കുകയാണ്​. അത്​ മറ്റൊന്നുമല്ല, 'വ്യാജ അക്കൗണ്ടുകൾ' തന്നെ​. അതിനെതിരെ ആദ്യം ശബ്​ദമുയർത്തിയിരിക്കുന്നത്​ നടൻ ദുൽഖർ സൽമാനാണ്​. 

ദുൽഖറിന്റെ  പേരിൽ ക്ലബ്​ഹൗസിൽ 6000ത്തലധികം ഫോളോവേഴ്​സുള്ള ഒരു അക്കൗണ്ടടക്കം നിരവധി പേജുകളാണുള്ളത്​​​. ആളുകൾ അതിൽ ചിലത്​​ ഔദ്യോഗിക അക്കൗണ്ടാണെന്ന്​ കരുതി കൂട്ടമായി പിന്തുടരുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, ക്ലബ്ഹൗസിൽ തനിക്ക് അംഗത്വമില്ലെന്ന് നടൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്​. 'ഞാൻ ക്ലബ്​ഹൗസിലില്ല. ഇൗ അക്കൗണ്ടുകളൊന്നും എ​േൻറതുമല്ല. എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്​... അത്​ നല്ലതല്ല... -താരം ട്വീറ്റ്​ ചെയ്​തു.

നടൻമാരും സംവിധായകരും ഗായകരും സംഗീത സംവിധായകൻമാരും നിർമാതാക്കളും മറ്റ്​ അണിയറപ്രവർത്തകരുമടക്കം സിനിമാ മേഖലയിലെ നിരവധിയാളുകളാണ്​ ക്ലബ്​ഹൗസിൽ അംഗത്വമെടുത്തിരിക്കുന്നത്​. 

നടൻ ഉണ്ണി മുകുന്ദൻ ഒരു ക്ലബ്ബിന്റെ ഭാഗമായി ആരാധകരുമായി ആശയവിനിമയം നടത്തിയിരുന്നു. എഴുത്തുകാരും രാഷ്​ട്രീയക്കാരും മറ്റ്​ മേഖലകളിലെ പ്രമുഖരും മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകളുമായി സംവദിക്കാനും അറിവുകൾ പങ്കുവെക്കാനും ക്ലബ്​ഹൗസിനെ ആശ്രയിക്കുന്ന കാഴ്​ച്ചയാണ്​.

Post a Comment

0 Comments