Top News

സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: റിയാദിനടുത്ത് അല്‍റെയ്‌ൻ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോൾ റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ വെച്ച് ഇവർ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം.

ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post