NEWS UPDATE

6/recent/ticker-posts

ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍

തിരുവനന്തപുരം: ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക.[www.malabarflash.com]

27 വര്‍ഷത്തോളം കാലമായി എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന ഐഎന്‍എലിന് കിട്ടിയ അംഗീകാരമാണ് ഇതെന്നാണ് നേതാക്കളുടെ പ്രതികാരം.

രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ചര്‍ച്ചകളുടെ അവസാനഘട്ടത്തിലും കേരള കോണ്‍ഗ്രസ് എം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മുന്നണി ഇതിന് തയ്യാറായിരുന്നില്ല.

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണം. എന്നാല്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ മാത്രം നിലനിര്‍ത്താനാണ് ആലോചന. ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക് പരിഗണനയില്‍ ഉണ്ട്.

നേരത്തെ എല്ലാം പുതുമുഖങ്ങള്‍ എന്ന ആലോചനമയുണ്ടായിരുന്നു. എന്നാല്‍ 60000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കെകെ ശൈലജയെ എങ്ങനെ ഒഴിവാക്കും എന്ന ആലോചന നടന്നിരുന്നു. തുടര്‍ന്നാണ് കെകെ ശൈലജയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ഇതിന് പുറമേ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍ ,പി രാജീവ് ,എം ബി രാജേഷ്, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ സജി ചെറിയാന്‍ എന്നിവരുടെ പേരും പരിഗണനയില്‍ ഉണ്ട്.

Post a Comment

0 Comments