NEWS UPDATE

6/recent/ticker-posts

മലപ്പുറം സ്വദേശിക്ക് അമേരിക്കന്‍ സര്‍വകലാശാലയില്‍ ഒന്നാം റാങ്ക്‌

മ​ല​പ്പു​റം: അ​മേ​രി​ക്ക​യി​ലെ കെ​ന്നെ​സോ സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യി മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി സ്വ​ന്ത​മാ​ക്കി​യ​ത് ച​രി​ത്ര​നേ​ട്ടം. 20ാം വ​യ​സ്സി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ നി​ഹാ​ദ് ക​ള​ത്തി​ങ്ങ​ൽ ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ന്നാ​മ​നാ​വു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യാ​ണ്.[www.malabarflash.com]

40,000ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളും 170 ബി​രു​ദ പ​ഠ​ന വ​കു​പ്പു​ക​ളും ജോ​ർ​ജി​യ​യി​ലെ കെ​ന്നെ​സോ സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ലു​ണ്ട്. 2021ലെ ​എ​ല്ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും പ​രീ​ക്ഷ ഫ​ലം എ​ടു​ത്തു​നോ​ക്കി​യാ​ൽ ഒ​ന്നാം സ്ഥാ​നം നി​ഹാ​ദി​നാ​ണ്.

വി​ഖ്യാ​ത​മാ​യ യൂ​നി​വേ​ഴ്സി​റ്റി റീ​ജ​ൻ​റ്സ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട് ഈ ​മി​ടു​ക്ക​ൻ. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​ത്ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്ലാ​സെ​ടു​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. ഒ​രു ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ പ്രോ​ഗ്രാ​മ​റാ​യി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ഇ​വി​ടെ വ​ലി​യ ശ​മ്പ​ള​ത്തോ​ടെ സ്ഥി​ര​നി​യ​മ​ന​വും ല​ഭി​ച്ചു.

പ​ഠ​ന​ച്ചെ​ല​വി​ന് വാ​യ്പ​യെ​ടു​ത്ത് കു​ടി​ശ്ശി​ക​യാ​വു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സാ​ധാ​ര​ണ​യാ​ണെ​ങ്കി​ൽ ഒ​രു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മി​ല്ലാ​തെ സ്കോ​ള​ർ​ഷി​പ്പോ​ടെ​യാ​യി​രു​ന്നു നി​ഹാ​ദിന്റെ പ​ഠ​നം. 

ഇ​ട​ക്ക് സ്​​റ്റേ​റ്റ് ഹാ​ക്ക​ത്ത​ണി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ടീ​മി​നെ ന​യി​ച്ച് ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ചു. മ​ങ്ക​ട ക​ള​ത്തി​ങ്ങ​ൽ പ​രേ​ത​നാ​യ ഷൗ​ക്ക​ത്ത​ലി​യു​ടെ​യും കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ ഹാ​ബി​ദ ഏ​ല​ച്ചോ​ല​യു​ടെ​യും മ​ക​നാ​ണ്.

Post a Comment

0 Comments