ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത്(31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാത്രി ഖോര്‍ഫക്കാന്‍ റോഡില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുവൈല നാഷണല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവിനോടൊപ്പം സ്വന്തമായി സ്ഥാപനം നടത്തുകയാണ്. നാട്ടിലായിരുന്ന പിതാവ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തേണ്ടതായിരുന്നെങ്കിലും യാത്രാ വിലക്ക് വന്നതോടെ ഇതിന് സാധിച്ചില്ല. അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അക്കൗണ്ടന്റാണ്.
അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ കമ്പനി ആവശ്യത്തിന് അജ്മാനില്‍ നിന്നും റാസല്‍ഖൈമ ഭാഗത്തേക്ക് വാഹനമോടിച്ച് പോയപ്പോള്‍ പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ശരത്തിന്റെ സഹോദരന്‍ അജ്മാനിലുണ്ട്. ശരത്തിന്റെ ഭാര്യ ഗോപിക. മനീഷിന്റെ ഭാര്യ നിമിത, മനീഷിന് മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ട്. മൃതദേഹങ്ങള്‍ ദെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment