Top News

സുഭിക്ഷ കേരളം പദ്ധതി ഭാഗമായി ഉദുമയിൽ നടത്തിയ മീൻകൃഷി വിളവെടുത്തു

ഉദുമ: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഉദുമ പഞ്ചായത്തിലെ തെക്കേക്കര മീത്തൽ വളപ്പിൽ കൃഷി ചെയ്ത മീൻ വിളവെടുത്തു. പഞ്ചായത്തിൽ നിന്ന് ലഭിച്ച ആസാം വാള ഇനത്തിൽപ്പെട്ട 1000 മത്സ്യ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.[www.malabarflash.com] 

വാസു ചെണ്ട, രാജൻ വർത്തമാനം, ദീക്ഷിത് കുട്ട്യപ്പ, അഖിൽ വർത്തമാനം എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി പി വി ഭാസ്കരന് ആദ്യ വില്പന നടത്തി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 

ലോക്ഡൗണിൽ കടൽ മത്സ്യത്തിൻ്റെ വരവ് കുറയുന്ന സാഹചര്യത്തിൽ ഇത്തരം സംരഭങ്ങൾ വളർന്നു വരുന്നത് ആവശ്യമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. 

പഞ്ചായത്തംഗം ബിന്ദു സുതൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ചന്ദ്രൻ നാലാംവാതുക്കൽ, പി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. വാസു ചെണ്ടാസ് സ്വാഗതവും അഞ്ജലി പി വി നന്ദിയും പറഞ്ഞു. 

കഴിഞ്ഞ ഒക്ടോബർ അവസാനവാരത്തിലായിരുന്നു മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വിളവെടുപ്പ് ദിനത്തിൽ നൂറ് കിലോ വോളം മിനുകൾ വിറ്റഴിക്കാൻ സാധിച്ചു. കിലോവിന് 250 രൂപ നിരക്കിലായിരുന്നു വിൽപന. പെരുന്നാൾ ദിനമായതിനാൽ മീനിന് ആവശ്യക്കാർ ഏറെയായിരുന്നു.

Post a Comment

Previous Post Next Post