NEWS UPDATE

6/recent/ticker-posts

പാലക്കുന്നിൽ നിന്ന് മോഷ്ടിച്ച കാറുമായി നാല് യുവാക്കളെ ബേക്കൽ പോലീസ് സാഹസികമായി പിടികൂടി

ഉദുമ: പാലക്കുന്നില്‍ നിന്ന് 12 ദിവസം മുമ്പ് മോഷ്ടിച്ച കാറുമായി നാല് യുവാക്കളെ ബേക്കല്‍ പോലീസ് അതി സാഹസികമായി പിടികൂടി.വായനാട് ബത്തേരി മഠത്തില്‍ ഹൗസിലെ ജോസീന്‍ ടൈറ്റസ് (22) നെ ബേക്കല്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.[www.malabarflash.com] 

ഈ കേസിലെ മറ്റ് പ്രതികളായ വിദ്യാനഗര്‍ കോപ്പയിലെ അബ്ദുള്‍ ഹമീദ് മകന്‍ എം എച്ച് മുഹമ്മദ് അഫ്‌സല്‍ (23) , വയനാട് ബത്തേരിയിലെ ബീനാച്ചിയിലെ സലീമിന്റെ മകന്‍ പി ഉനൈസ് (30), വയനാട് പൊഴുത്തനയിലെ രാധാകൃഷ്ണന്‍ മകന്‍ പി. രഞ്ജിത്ത് (33) എന്നിവരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ബേക്കല്‍ പോലീസ്അറസ്റ്റ് ചെയ്തിരുന്നു. 

ഏപ്രില്‍ 29ന് പാലക്കുന്ന് ക്ഷേത്രത്തിന് എതിര്‍വശത്ത് നിര്‍ത്തിട്ടിരുന്ന ഉഡുപ്പി സ്വദേശിയും ഇപ്പോള്‍ കാസര്‍കോട് ചൂരിയിലെ താമസക്കാരനുമായ ഡോ.നവീന്‍ ഡയസിന്റെ കെ.എ. 20 എം.സി. 1965 മെറൂണ്‍കളര്‍ ക്രീറ്റ കാര്‍ പട്ടാപ്പകല്‍ മോഷണം പോയത്. 

ഈ സംഭവത്തിന് ഒരു മാസം മുമ്പ് കാസര്‍കോട്ടെ ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഷോറൂമില്‍ ഡോ. നവീന്‍ ഡയസിൻ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ചെന്നിരുന്നു.
ഇവിടെ നിന്ന് വാങ്ങിയ ഫര്‍ണിച്ചര്‍ ഡോക്ടറെ വിട്ടില്‍ ഇറക്കാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു പ്രതിയായ അഫ്‌സല്‍. ഫാര്‍ണ്ണീച്ചര്‍ ഇറക്കി പോകുന്നതിന്റെ ഇടയില്‍ ഇവിടെ നിന്ന് കാറിന്റെ താക്കോല്‍ അഫ്‌സല്‍ കൈക്കലാക്കിയിരുന്നു. 

താക്കോല്‍ നഷ്ടപ്പെട്ട ഡോക്ടര്‍ കാറിന്റെ തന്നെ മറ്റൊരു താക്കോല്‍ കൊണ്ട് വാഹനം ഉപയോഗിച്ച് വരികയായിരുന്നു. പിന്നിട്ട് 29 തീയ്യതി ഡോക്ടറെ അന്വേഷിച്ച് ചുരിയിലെ വിട്ടില്‍ എത്തിയ അഫ്‌സല്‍ ഡോക്ടറെ ക്ലിനിക്ക് എവിടെയെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം പാലക്കുന്നില്‍ എത്തി ക്ലിനിക്കിന്റെ സമീപത്തായി പാര്‍ക്ക് ചെയ്ത കാറുമായി കടന്നു കളയുയായിരുന്നു.

കാര്‍ മറിച്ച് വില്‍ക്കുന്നതിന് വേണ്ടി മലപ്പുറം അരിക്കോട് എത്തിയ അഫ്‌സല്‍ കാര്‍ ഉനൈസിനും രഞ്ജിത്തിനും കൈമാറി. ഇവരാണ് കാര്‍ വില്‍ക്കുന്നതിനി വേണ്ടി നിരവധി വാഹനമോഷണ കേസിലെ പ്രതിയായ ജോസീന് കൈമാറിയത്.

കോയമ്പത്തൂരില്‍ കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോസീന്‍ ബേക്കല്‍ എസ് ഐ മരായ സാജുതോമസ്, അബൂബക്കല്‍ കല്ലായി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജിനേഷ് ചെറുവത്തൂര്‍, ശിവകുമാര്‍, നികേഷ് എന്നിവര്‍ അതിസാഹസികമായി പിടികൂടിയത്. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. വി. പ്രദിഷ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

രഞ്ജിത്ത് 90 കിലോ കഞ്ചാവ് ക്യത്തിയ കേസിലും. ഉനൈസ് കവര്‍ച്ച കേസിലും , അഫ്‌സല്‍ പോസ്‌കോ കേസിലും പ്രതിയാണ്.

Post a Comment

0 Comments