NEWS UPDATE

6/recent/ticker-posts

ദുബൈയിൽ ഈദ്ഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി

ദുബൈ: ഒരുവർഷത്തെ ഇടവേളക്ക്​ ശേഷം ദുബൈയിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി. ദുബൈ മതകാര്യവകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്.[www.malabarflash.com]


രാവിലെ 5.52 നാണ് ദുബൈയിലെ നമസ്കാരം. അരമണിക്കൂർ മുമ്പ് പ്രവേശനം അനുവദിക്കും. നമസ്കാരം കഴിഞ്ഞാൽ ഉടൻ ഈദ്ഗാഹും പള്ളികളും അടക്കണമെന്നും നിർദേശമുണ്ട്​.

സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തൽകാലം അടഞ്ഞുകിടക്കും. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. തറാവീഹ് നമസ്കാരത്തിന് ബാധകമായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും ഈദ്നമസ്കാരത്തിനും പാലിക്കണമെന്ന് മതകാര്യവകുപ്പ് അറിയിച്ചു.

Post a Comment

0 Comments