Top News

മാനദണ്ഡങ്ങള്‍ കാററില്‍ പറത്തി ഉദുമയിലെ കോവിഡ് വാക്‌സിന്‍ വിതരണം

ഉദുമ: രൂക്ഷമായികൊണ്ടിരിക്കുന്ന കോവിഡിനെ പിടിച്ചു കെട്ടാന്‍ നാടും നഗരവും പൂര്‍ണമായും അടച്ചിട്ടിരിക്കുമ്പോള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കാററില്‍ പറത്തി ഉദുമയിലെ കോവിഡ് വാക്‌സിന്‍ വിതരണം.[www.malabarflash.com]

ഉദുമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിതന്നെ തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉദുമ നാലാംവാതുക്കലിലെ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ 400 ലധികം പേര്‍ എത്തിയത്. സാമൂഹ്യ അകലം അടക്കമുളള കോവിഡ് മാനദണ്ഡങ്ങളൊന്നും ഇവിടെ നടപ്പായില്ല. 

ഞായറാഴ്ച ഉച്ചയോടെയാണ് ഉദുമ എഫ്എച്ച്‌സിയിലെ തിങ്കളാഴ്ചയ്ക്കുളള കോവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഒരു മണിക്കൂറിനുളളില്‍ 400 സ്‌ളോട്ടും ഫുള്‍ആയി. തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ടാണ് രജിസ്‌ട്രേഷന്‍ സമയം അനുവദിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തിയവരും അല്ലാത്തതുമായ നൂറുകണക്കിനാളുകളാണ് ഇവിടെ വാക്‌സിന്‍ സ്വീകരിക്കാനെത്തിയത്. 

രാവിലെ 11 മണിയോടെ കൂടുതല്‍ ആളുകള്‍ എത്തിയതോടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാററില്‍പറന്നു. ഈ ഭയാനകരമായ അവസ്ഥ കണ്ട് പലരും വാക്‌സിനൊപ്പം കൊണോണ വൈറസും സ്വീകരിക്കാന്‍ നില്‍ക്കാതെ രക്ഷപ്പെട്ടു. 

മണിക്കൂറുകളോളം ക്യൂനിന്ന് 5 രൂപ കൊടുത്ത് ഒപി ടിക്കറെറടുത്ത ശേഷം ടോക്കണ്‍ വാങ്ങാന്‍ മറെറാരു ക്യൂവില്‍ കൂടി നില്‍ക്കണം. അവിടെയും നീണ്ട നിരതന്നെ. ഇവിടെയൊന്നും സാമൂഹ്യ അകലമൊന്നും പാലിക്കാത്ത അവസ്ഥായാണ്. പിന്നീട് വാക്‌സിന്‍ നല്‍കുന്ന കൗണ്ടറിന് മുന്നിലും കാത്തിരിക്കണം.

Post a Comment

Previous Post Next Post