NEWS UPDATE

6/recent/ticker-posts

വിവാഹ ചടങ്ങിൽ പങ്കെടുത്ത 100 പേർക്ക് കോവിഡ്; വരന്‍റെ പിതാവ് ഉൾപ്പെടെ നാല് പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 100 പേർക്ക് കോവിഡ്. ഇവരിൽ നാല് പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. വരന്‍റെ പിതാവും മരിച്ചവരിൽ ഉൾപ്പെടും.[www.malabarflash.com]


40 ആളുകൾക്ക് മാത്രമാണ് തെലങ്കാനയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. എന്നാൽ, 250ലേറെ പേർ ഈ വിവാഹത്തിൽ പങ്കെടുത്തു. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മുൻകരുതലുകളൊന്നും സ്വീകരിച്ചുമില്ല.

പങ്കെടുത്തവരിലൊരാൾക്ക് പിന്നീട് കോവിഡ് ബാധിച്ചതോടെയാണ് കൂടുതൽ പേരെ പരിശോധിച്ചത്. വരനും വധുവിനും ഇരുവരുടെയും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു.

Post a Comment

0 Comments