‘ഡ്രങ്കണ്‍ വേര്‍ഷന്‍ ഓഫ് റാസ്പുടിന്‍’ എന്ന പുതിയ വീഡിയോയിലൂടെ ശ്രദ്ധേയനായത് തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ സനൂപ് കുമാറാണ്. താന്‍ കുടിച്ചിട്ടല്ല ആ വീഡിയോ ചിത്രീകരിച്ചതെന്നും അത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു സനൂപിന്റെ മറുപടി.
വൈറല്‍ വീഡിയോയെക്കുറിച്ച് സനൂപിന്റെ വാക്കുകള്‍: ‘ഫോണിലേക്ക് കോളുകള്‍ വന്നതിന് പിന്നാലെയാണ് സംഭവം വൈറലായെന്ന് മനസിലായത്. നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. വീഡിയോകളുടെ കുടിയന്‍ വേര്‍ഷനാണ് ചെയ്യാറുള്ളത്. ഇതും അത് പോലെ ചെയ്തതാണ്. എന്നാല്‍ ഇങ്ങനെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല.

കുടിച്ചിട്ടൊന്നുമല്ല അത് ചെയ്തത്. വെറും അഭിനയം മാത്രമാണ്. വീട്ടില്‍ വച്ച് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്.” ചെറുപ്പകാലം മുതല്‍ ഡാന്‍സറായ സനൂപ് തൃശൂര്‍ താവൂസ് തിയേറ്ററിലെ ജീവനക്കാരന്‍ കൂടിയാണ്. നാട്ടിലെ ടീമിനൊപ്പം പരിപാടികള്‍ക്കും പോകാറുണ്ടെന്ന് സനൂപ് പറഞ്ഞു.
കോമഡി സ്‌കിറ്റുകളില്‍ സജീവമായിരുന്ന ‘അയ്യപ്പ ബൈജു’വിന് സമാന വേഷത്തിലാണ് സനൂപ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മദ്യപന്റെ എല്ലാ രീതികളും ഉള്‍ക്കൊള്ളുന്നതാണ് കോറിയോഗ്രഫിയെന്നതും ശ്രദ്ധേയം.

0 Comments