ദുബൈ: കോവിഡ് ദുരന്തമുഖത്തു നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈ ബുർജ് ഖലീഫ. ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു ബുർജ് ഖലീഫയുടെ ഐക്യദാർഡ്യം.[www.malabarflash.com]
കെട്ടിടമാകെ ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞു. പിന്നീട് 'സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ' എന്ന വാക്കുകളും ബുർജിൽ തെളിഞ്ഞു. വെല്ലുവിളികളുടെ നാളിൽ ഇന്ത്യൻ ജനതക്ക് പിന്തുണയും പ്രാർത്ഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്.

Post a Comment