പയ്യോളി: പ്രസവത്തെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതി മൂന്നാം നാൾ കോവിഡ് ബാധിച്ച് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാർഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയിൽ രവീന്ദ്രന്റെ മകൾ അർച്ചനയാണ് (27) മരിച്ചത്.[www.malabarflash.com]
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. തുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ച അർച്ചനയെ ബുധനാഴ്ച രാവിലെ മേലടി സി.എച്ച്.സിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.
വീട്ടിലെത്തിയ യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ഉടൻ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏപ്രിൽ 21നാണ് അർച്ചന ആദ്യപ്രസവത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളോടെ വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: പേരാമ്പ്ര കൽപത്തൂർ സ്വദേശി ഷിബിൻ. മാതാവ്: ബീന. സഹോദരി: ആതിര.
0 Comments