ചെറുവത്തൂര്‍ : പണിതീരാത്ത വീട്ടില്‍ പിതാവും രണ്ടു മക്കളും മരിച്ച നിലയില്‍ . ചെറുവത്തൂര്‍ മടിവയല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ രൂകേഷ് (38), മക്കളായ വൈദേഹി(10 ) , ശിവനന്ദ് (4) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
മടിക്കുന്നില്‍ പുതിയതായി നിര്‍മ്മിക്കുന്ന വീടിന്റെ സിറ്റൗട്ടിലാണ് രൂകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുട്ടികള്‍ മുറിയിലുമാണ് മരിച്ച് കിടന്നത്.
പെരിയ രാവണേശ്വരം സ്വദേശിനി സവിതയാണ് ഭാര്യ.
കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് സവിത ഒരു മാസമായി സ്വന്തം വീട്ടിലാണ് താമസം . ഒരാഴ്ച മുമ്പാണ് രൂകേഷ് കുട്ടികളെ മടിവയലിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഇരുവരും പിലിക്കോട് ഗവ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പുരുഷേത്തമന്‍ – നാരായണി ദമ്പതികളുടെ മകനാണ് രൂകേഷ്. ചന്തേര പോലീസ് സ്ഥലത്തെത്തി.
0 Comments