NEWS UPDATE

6/recent/ticker-posts

കൊച്ചുമക്കൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ്; വൈറലായി ചിത്രം

ദുബൈ: കൊച്ചുമക്കളുമായി യുഎഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇരിക്കുന്ന പടം വൈറലായി.[www.malabarflash.com]

പുത്രനും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് എമിറാത്തി ശിശുദിനത്തോടനുബന്ധിച്ചു സമൂഹമാധ്യമത്തിൽ മനോഹരമായ ഈ പടം പോസ്റ്റ് ചെയ്തത്. 

പുത്രിമാരായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അമൽ മക്തൂമിന്റെ നാലു മാസം പ്രായമുള്ള മകൾ, ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഞ്ചു മാസം പ്രായമുള്ള മകൻ എന്നിവരാണ് ഷെയ്ഖ് മുഹമ്മദിന്റെ മടിയിലിരിക്കുന്നത്. 

ഷെയ്ഖ് മുഹമ്മദിന് കൊച്ചുമക്കളോടുള്ള സ്നേഹം നേരത്തെയും ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ലോകം അറിഞ്ഞതാണ്. ഈ വർഷമാദ്യം ഇത്തരത്തിലുള്ള കുറേ ചിത്രങ്ങൾ ഷെയ്ഖ ലത്തീഫ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ഷെയ്ഖ് മുഹമ്മദ് തന്റെ 70–ാം ജന്മദിനത്തിൽ കൊച്ചുമക്കളോടൊപ്പം കളിചിരി തമാശകളിലേർപ്പെടുന്ന വിഡിയോ ഷെയ്ഖ് ഹംദാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചപ്പോൾ അതു വൈറലായിരുന്നു.

Post a Comment

0 Comments